ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ രോഗികൾക്ക് സഹായമായി ആരംഭിച്ച ഓൺലൈൻ ചികിത്സാ പദ്ധതിയായ 'ഡോക്ടർ ഓൺലൈനിൽ ' ആദ്യ ദിവസം എത്തിയത് 46 കോളുകൾ. ജില്ലാ മെഡിക്കൽ ഓഫീസും ആലപ്പുഴ മെഡിക്കൽ കോളജും ജില്ല ഭരണകൂടവും ചേരന്നാണ് ഓൺലൈനിൽ കൺസൾട്ടേഷൻ സൗകര്യമൊരുക്കുന്നത്. ഡോക്ടറെ നേരിൽ കാണാൻ പോകാൻ കഴിയാത്ത സാഹചര്യമുള്ള ജില്ലയിലെ ഏത് തരത്തിലുള്ള രോഗ ബാധിതർക്കും ഓൺ ലൈൻ വഴിയുള്ള കൺസൾട്ടേഷന് സൗകര്യമുണ്ട്. 04772961576 എന്ന നമ്പറിലാണ് വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടത്.