മാവേലിക്കര: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൂപ്പർമാർക്കറ്റുകൾ ഞായറാഴ്ചകളിൽ അടച്ചിട്ടാൻ സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചു. എല്ലാ ആഴ്ചയിലും ശനിയാഴ്ച വൈകിട്ട് 5 മുതൽ 40 മണിക്കൂർ സമയം തുടർച്ചയായി കടകൾ അടച്ചിടാനാണ് തീരുമാനം. എല്ലാ സൂപ്പർ മാർക്കറ്റ് ഉടമകളും അസോസിയേഷന്റെ തീരുമാനവുമായി സഹകരിക്കണമെന്ന് ജില്ലാ സെക്രട്ടറി സുധീപ് കാട്ടൂർ അറിയിച്ചു.