ഹരിപ്പാട്: കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായ തൊഴിലാളികൾക്ക് അടിയന്തര സഹായമായി പതിനായിരം രൂപ വീതം നൽകാൻ തീരുമാനിച്ചതായി ചെയർമാൻ എം. സുരേന്ദ്രൻ അറിയിച്ചു. ഇതിനുള്ള അപേക്ഷകൾ ജില്ലാ വെൽഫയർ ഫണ്ട് ഇൻസ്പക്ടർ മാരുടെ ഔദ്യോഗിക ഇ മെയിൽ വിലാസത്തിൽ നൽകണം. കള്ളുചെത്ത് നിലച്ചതോടെ വിഷമത്തിലായ വൃക്ഷ ഉടമകളെ സഹായിക്കാനുള്ള നടപടി സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുന്നു മാസത്തെ ക്ഷേമനിധി പെൻഷനായി 13.65 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലെത്തിച്ചതായും ചെയർമാൻ അറിയിച്ചു. ജില്ലാ ഓഫിസുകളുടെ ഇ മെയിൽ വിലാസം: തിരുവനന്തപുരം.wfiktwwfbtvm@gmail.com കൊല്ലം.ktwwfboard.klm@gmail.com പത്തനംതിട്ടktwwfboard.pta@gmail.com ആലപ്പുഴktwwfboard.alp@gmail.com കോട്ടയം.ktwwfboard.ktm@gmail.com ഇടുക്കി.ktwwfboard.idk@gmail.com എറണാകുളം.ktwwfboard.ekm@gmail.com തൃശൂർ.ktwwfboard.tsr@gmail.com പാലക്കാട്.ktwwfboard.pkd@gmail.com മലപ്പുറം.ktwwfboard.mpm@gmail.com കോഴിക്കോട്.ktwwfboard.kkd@gmail.com കണ്ണൂർ.ktwwfboard.knr@gmail.com കാസർകോട്.ktwwfboard.ksd@gmail.com