ചേർത്തല:കെ.വി.എം ആശുപത്രിക്ക് സമീപം ദേശീയപാതയിൽ ഫെബ്രുവരി 13ന് പരിക്കുകളോടെ കണ്ട 45 വയസ് പ്രായം തോന്നിക്കുന്ന അഞ്ജാതൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.പരിക്കേറ്റ ഇയാളെ സമീപവാസികളാണ് വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചത്.ചികിത്സയിലിരിക്കെ മാർച്ച് 22നാണ് മരിച്ചത്.മാരാരിക്കുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചെങ്കിലും ഇതുവരെ ആരും അന്വേഷിച്ചെത്തിയിട്ടില്ല.മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ.വിവരങ്ങൾക്ക് മാരാരിക്കുളം പൊലീസുമായി ബന്ധപ്പെടണം.ഫോൺ: 0478 2862391.