ഹരിപ്പാട് :എസ്. എൻ. ഡി. പി യോഗം ചെറുതന 354-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ 3 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ ഒന്നാമത് വാർഷിക മഹോത്സവവും അനുബന്ധചടങ്ങുകളും കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി വൈസ് പ്രസിഡന്റ്‌ ഇൻചാർജ് സി.അനിയൻ, സെക്രട്ടറി എൻ.സുഭാഷ് എന്നിവർ അറിയിച്ചു.