ആലപ്പുഴ : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സർവോദയ പാലിയേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണപ്പൊതി ആവശ്യക്കാർക്ക് വീട്ടിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴയിൽ ഇന്നും ആലപ്പുഴ നഗരത്തിൽ നാളെയും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്ന് ചെയർമാൻ എം.ലിജുവും ജനറൽ കൺവീനർ ജോൺ തോമസും അറിയിച്ചു. അമ്പലപ്പുഴയിലെ പ്രവർത്തനങ്ങളുടെ ചീഫ് കോഡിനേറ്ററായി എം.പി. മുരളീകൃഷ്ണനെയും ആലപ്പുഴയിലെ ചീഫ് കോഡിനേറ്ററായി ഡി.സി.സി വൈസ് പ്രസിഡൻറ് തോമസ് ജോസഫിനെയും ചുമതലപ്പെടുത്തി. അമ്പലപ്പുഴയിൽ ഭക്ഷണം ആവശ്യമുള്ളവർ 9446033779,9288077066, 9447480150,9895306481, 9846733736,8129389652 എന്നീ നമ്പരുകളിലും
ആലപ്പുഴ നഗരസഭയിൽ ഭക്ഷണം ആവശ്യമുള്ളവർ 9847301733, 9495441263,9947601750,9447384951, 9447788479, 7012904354 എന്നീ നമ്പരുകളിലും ബന്ധപ്പെടണം