ഹരിപ്പാട്: ആൾത്താമസമില്ലാത്ത പുരയിടത്തിൽ നിന്നും 75 ലിറ്റർ കോട പിടിച്ചു. രഹസ്യ വിവരത്തെ തുടർന്ന് തൃക്കുന്നപ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രി തൃക്കുന്നപ്പുഴ എസ് എൻ നഗർ തോണിക്കടവിനു സമീപമുള്ള പുരയിടത്തിൽ നിന്നാണ് മൂന്ന് കന്നാസുകളിൽ കോട പിടിച്ചത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.