പൂച്ചാക്കൽ : കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ,പള്ളിപ്പുറം ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് ക്ലാസ് മുറികൾ ഐസൊലേഷൻ വാർഡിനായി സജ്ജമാക്കി. ഡി. വൈ. എഫ്. ഐ. ചേർത്തല മേഖല കമ്മറ്റി പ്രവർത്തകരാണ് മുറികൾ ശുചിയാക്കിയത്.സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.മനു.സി.പുളിക്കൽ നേതൃത്വം നൽകി.