ചാരുംമൂട്: വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായ ഗൃഹനാഥനെ കരിക്കാലിച്ചാൽ പുഞ്ചയിൽ മരിച്ച നിലയിൽ കണ്ടെത്തി.നൂറനാട് പാറ്റൂർ മണ്ണൂശ്ശേരിൽ പടീറ്റതിൽ കണ്ഠന്റെ മകൻ ജോണിന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. ക്ഷീരകർഷകനായ ജോൺ പുഞ്ചയിൽ മീൻ പിടിക്കാൻ പോകുകയാണെന്നു പറഞ്ഞിട്ടാണ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. സമയം ഏറെക്കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്നു വീട്ടുകാർ നൂറനാട് പൊലീസിൽ പരാതി നൽകിയിരുന്നു. പള്ളിമുക്കം ശ്രീഭദ്രകാളി ക്ഷേത്രത്തിനു കിഴക്കുവടക്കായിട്ടുള്ള ഭാഗത്ത് പുഞ്ചയിൽ ഇന്നലെ രാവിലെ നാട്ടുകാരാണ് ജഡം കണ്ടെത്തിയത്. സംസ്കാരം ഇന്നു രാവിലെ 11-ന്.ഭാര്യ: ഗ്രേസി. മക്കൾ: മോൻസി, ബിനു. മരുമകൾ: ആൻസി .