ആലപ്പുഴ: പുളിങ്കുന്നിലെ അനധികൃത പടക്കനിർമ്മാണ ശാലയിൽ 20നുണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലുള്ള കിഴക്കാട്ടുതറ ഹരിദാസിന്റെ ഭാര്യ സരസമ്മയുടെ(56) നിലഗുരുതരമായി തുടരുന്നു. പുളിങ്കുന്ന് തോട്ടത്തറ വേണുവിന്റെ ഭാര്യ ഓമന(49), പുത്തൻപുരയ്ക്കൽ ചിറ വാസുവിന്റെ ഭാര്യ ഷീല (45),കായിപ്പുറം മുളവനക്കുന്നിൽ സിദ്ധാർത്ഥ് (64) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ. ഒളിവിലുള്ള പടക്കശാല ഉടമ ബിനോയിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.