ആലപ്പുഴ: കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6267പേർ. ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക് ഏഴു പേരെ പ്രവേശിപ്പിച്ചപ്പോൾ അഞ്ചു പേരെ ഒഴിവാക്കി. മൊത്തം 21 പേരാണ് ആശുപത്രി നിരീക്ഷണത്തിൽ ഉള്ളത്.

17 പേർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും നാലുപേർ ഹരിപ്പാട് ആശുപത്രിയിലുമാണ്. 489 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഹോം ക്വാറന്റൈനിൽ 6246 പേരാണുള്ളത്. ഇന്നലെ പരിശോധനയ്ക്കായി 16 സാമ്പിളുകൾ അയച്ചു. ഇന്നലെ ഫലം അറിഞ്ഞ 17 സാമ്പിളുകളും നെഗറ്റീവ് ആണ്. 25 എണ്ണത്തിന്റെ ഫലം വരാനുണ്ട്. ഇന്നലെവരെ ഫലം വന്ന 222 സാമ്പിളുകളിൽ 220ഉം നെഗറ്റീവ് ആണ്. ആദ്യഘട്ടത്തിൽ ഉൾപ്പെടെ രണ്ട് ഫലം പോസിറ്റീവായിരുന്നു. ഇതിൽ ഒരാൾ രോഗവിമുക്തനായി. 75 പേർ ഇന്നലെ കൺട്രോൾ റൂമിലേക്ക് വിളിച്ചു. 48744 വീടുകൾ നിരീക്ഷണ സംഘങ്ങൾ സന്ദർശിച്ചു.