ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ കെ.എസ്.എഫ്.ഇ ശാഖകളുടെ പ്രവർത്തനം ക്രമീകരിച്ചു. ഇന്ന് മുതൽ ഓരോ താലൂക്ക് ആസ്ഥാനത്തും ഓരോ ശാഖകൾ വീതം മാത്രം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കും.
ഇരുമ്പുപാലത്തിന് സമീപമുള്ള ആലപ്പുഴ ശാഖ, മാവേലിക്കര മെയിൻ, ഹരിപ്പാട് മെയിൻ, തെക്കേക്കര, ചെങ്ങന്നൂർ, ചേർത്തല മെയിൻ എന്നീ ശാഖകളാണ് പ്രവർത്തിക്കുക. ധനകാര്യമന്ത്രി പ്രഖ്യാപിച്ച 8.5 ശതമാനം നിരക്കിൽ 10,000 രൂപ വരെയുള്ള സ്വർണ്ണപ്പണയ വായ്പ ഇന്നുമുതൽ ബ്രാഞ്ചുകളിൽ ലഭ്യമാണ്. കുടിശിക അടയ്ക്കാനുള്ള ഇളവ് സംവിധാനങ്ങൾ നീട്ടിയതിനാൽ എസ്.ഡി.ടി ഓഫീസും പ്രവർത്തിക്കുമെന്ന് ആലപ്പുഴ റീജിയൺ അസിസ്റ്റന്റ് ജനറൽ മാനേജർ അറിയിച്ചു.