അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ ഇന്നു പ്രവർത്തനമാരംഭിക്കും.പുന്നപ്ര ജെ.ബി സ്കൂളിലാണ് ജനകീയ അടുക്കള പ്രവർത്തിക്കുന്നത്. ദിവസം 600 ഓളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്നു പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു.