ആലപ്പുഴ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ഘട്ടത്തിൽ സംസ്ഥാനത്തെ ആയുർവേദ ഔഷധ വ്യാപാര ശാലകളുടെ പ്രവർത്തന സമയം രാത്രി എട്ടുവരെ ദീർഘിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ആയുർവേദിക്ക് മെഡിസിൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇപ്പോൾ പ്രവർത്തന സമയം അഞ്ചുവരെയാണ്. ആയുർവേദ ഔഷധ വ്യാപാര സ്ഥാപനങ്ങളിൽ കൈകഴുകൽ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നിയമപരമായ രജിസ്റ്ററുകൾ സൂക്ഷിച്ചും നിർദ്ദേശങ്ങൾ പാലിച്ചുമാണ് വ്യാപാരം നടത്തുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. ജെ.കുര്യനും സെക്രട്ടറിമാരായ ഡി.മധുവും ടി.വി. അനിൽകുമാറും വ്യക്തമാക്കി.