മാവേലിക്കര: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാവേലിക്കര നഗരസഭയിൽ ഹെൽപ് ഡസ്ക് ആരംഭിച്ചു. അടിയന്തിര സഹായം വേണ്ടവർ ഹെൽപ് ഡസ്കിൽ വിളിക്കണമെന്ന് നഗരസഭാദ്ധ്യക്ഷ ലീല അഭിലാഷ് അറിയിച്ചു. 9447804191 (ലീല അഭിലാഷ്), 9447249972 (എസ്.സനിൽ, സെക്രട്ടറി).
പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് വാർഡ് കൗൺസിലർമാരാണ്. നഗരസഭ അതിർത്തിയിൽ പുന്നമ്മൂട്ടിലും പ്രായിക്കരയിലുമായി 2 കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ട്. വാർഡുതല ജാഗ്രത സമിതികൾ ഇന്നലെ അതാത് വാർഡുകളിൽ സന്ദർശനം നടത്തി പനി ഉൾപ്പെടെയുള്ള രോഗങ്ങൾ ആർക്കെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചു. നഗരസഭ അതിർത്തിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലെത്തി വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നുകളും ലഭ്യമാക്കി.