പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ സന്ദർശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബേർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷറഫ്, ഡി.വൈ.എഫ്.ഐ നേതാവ് വിനു, സാമൂഹ്യ പ്രവർത്തകൻ സുബൈർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇന്നലെ 120 പേർക്കാണ് ഭക്ഷണം നൽകിയത്.