ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി രമേശ് ചെന്നിത്തലയുടെ എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹരിപ്പാട് ഗവ. ആശുപത്രിക്കും തീരദേശത്തെ ആശുപത്രിയായ തൃക്കുന്നപ്പുഴ സി.എച്ച്.സിക്കും എം.എൽ.എ .ഫണ്ടിൽ നിന്നും 50 ലക്ഷ രൂപ അനുവദിച്ചതെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. 30 ലക്ഷം രൂപ ഹരിപ്പാട് ഗവ. ആശുപത്രിക്കും 20 ലക്ഷം തൃക്കുന്നപ്പുഴ സി.എച്ച്.സിക്കും ആണ് നൽകുന്നത്. കോവിഡ് പ്രതിരോധ പ്രവത്തനത്തനത്തിന് ആശുപത്രികൾക്ക് അവശ്യ ഉപകരണങ്ങൾ വാങ്ങുന്നതിനു വേണ്ടിയാണ് തുക വിനിയോഗിക്കേണ്ടത്. ഇത് സംബന്ധിച്ച കത്ത് ജില്ലാ കളക്ടർക്ക് കൈമാറി. ഡി.എം.ഒ അല്ലങ്കിൽ കളക്ടർ തീരുമാനിക്കുന്നവരോ ഹരിപ്പാട് ബി.ഡി.ഒ, മുൻസിപ്പൽ സെക്രട്ടറി എന്നിവർ നടത്തിപ്പ് ഓഫീസർമാരായോ പദ്ധതി അടിയന്തരമായും നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടറോട് നിർദ്ദേശിച്ചതായി രമേശ്‌ ചെന്നിത്തല അറിയിച്ചു.