gr

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിലെ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് നൽകി. പൊയ്ക്കാട്ട് ഗിരിജൻ കോളനിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടക്കൽ ഉദ്ഘാടനം ചെയ്തു. 48 കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സുശീലൻ, ഊരുമൂപ്പൻ സാബു, എസ്.ടി പ്രൊമോട്ടർ ബേബി ഷീജ, വിനു ഡിസൂസ എന്നിവർ പങ്കെടുത്തു.