ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ മുട്ടം ശാഖയും മുട്ടം ശ്രീരാമകൃഷ്ണാശ്രമവും സംയുക്തമായി മുട്ടം പ്രദേശത്തെ വീടുകളിൽ ഭക്ഷണപ്പൊതി വിതരണം തുടങ്ങി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഹാരം ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്കാണ് ഭക്ഷണം നൽകുന്നത്. വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് ബി. നടരാജൻ നിർവഹിച്ചു. സെക്രട്ടറി വി. നന്ദകുമാർ, മുട്ടം ബാബു, ആർ. രാജേഷ്, സ്വാമി സുഖാകാശ സരസ്വതി, സി. മഹിളാമണി തുടങ്ങിയവർ നേതൃത്വം നൽകി. ജനജീവിതം സാധാരണ നിലയിൽ ആകുന്നതു വരെ ഭക്ഷണ വിതരണം തുടരുമെന്ന് ശാഖ സെക്രട്ടറി വി. നന്ദകുമാർ അറിയിച്ചു.