ആലപ്പുഴ: നഗരസഭ മൂന്ന് സ്ഥലങ്ങളിൽ സ്ഥാപിച്ച കാരുണ്യനഗരം സാമൂഹിക അടുക്കളയിൽ നിന്നു 1340 പേർക്ക് ഉച്ചഭക്ഷണം നൽകി. കളർകോട് എൽ.പി സ്‌കൂൾ, മുഹമ്മദൻസ് എൽ.പി സ്‌കൂൾ, കൊറ്റംകുളങ്ങര
ആര്യാട് എച്ച്.എസ് എന്നിവിടങ്ങളിലാണ് സാമൂഹിക അടുക്കള സജ്ജീകരിച്ചത്.
വിതരണോദ്ഘാടനം മുഹമ്മദൻസ് എൽ.പി സ്‌കൂളിൽ നഗരസഭ ചെയർമാൻ ഇല്ലിക്കൽ
കുഞ്ഞുമോൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സി.ജ്യോതിമോൾ, വികസന സ്ഥിരം സമിതി
ചെയർമാൻ ബഷീർ കോയാപറമ്പിൽ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ.റസാഖ്, ,
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.മനോജ്കുമാർ, തോമസ്
ജോസഫ്, പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ, കൗൺസിലർ എ.എം. നൗഫൽ എന്നിവർ പങ്കെടുത്തു.