ആലപ്പുഴ: നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പക്ടർ ഇ.ആർ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ നൂറനാട്, പടനിലം, ആദിക്കാട്ട്കുളങ്ങര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നൂറോളം ഹൻസ് പായ്ക്കറ്റുകൾ പിടികൂടി. നൂറനാട് തത്തംമുന്ന മുറിയിൽ മധുഭവനത്തിൽ വിശ്വംഭരൻ, പത്മാക്ഷി, ആദിക്കാട്ട് കുളങ്ങര മുറിയിൽ പാത്തുവിളയിൽ റിയാസ് എന്നിവരാണ് പിടിയിലായത്. നിരോധനാജ്ഞ പുറപ്പെടുവിക്കുന്നതിന് മുമ്പ് അഞ്ച് രൂപ നിരക്കിൽ സ്റ്റോക്ക് ചെയ്ത ഹൻസ് 200 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.

റെയ്ഡിന് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂർ, സി.ഇ.ഒ മാരായ രാജീവ്, അശോകൻ, വരുൺ ദേവ്, സന്തോഷ് കുമാർ, വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.