ചേർത്തല:അതിഥി തൊഴിലാളികൾക്ക് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ സഹായഹസ്തം.
നിലവിൽ 26 തൊഴിലാളികളാണ് വിവിധ കരാറുകാരുടെ കീഴിൽ ജോലി ചെയ്യുന്നത്. കരാറുകാരുടെ സഹായം ലഭിക്കാത്ത തൊഴിലാളികൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ താമസ സ്ഥലത്ത് എത്തിച്ചു നൽകി. ഭക്ഷണം പാകം ചെയ്യാൻ കഴിയത്തവർക്ക് സൗജന്യ ഭക്ഷണപ്പൊതികളും എത്തിച്ചു. മതിലകം ആശുപത്രിക്ക് സമിപം കഴിഞ്ഞിരുന്ന അസാം സ്വദേശികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസും യൂത്ത് കോ-ഓർഡിനേറ്റർ വി.ശ്രീകാന്തും ചേർന്ന് നേരിട്ടെത്തി ഭക്ഷണക്കിറ്റുകൾ കൈമാറി. ഇവർക്ക് സഹായം എത്തിക്കാനായി അതിഥി തൊഴിലാളികളും കരാറുകാരും പഞ്ചായത്തുമായി ചേർന്നുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പും രൂപീകരിച്ചെന്ന് പി.എസ്.ജ്യോതിസ് അറിയിച്ചു.