tv-r

അരൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുംചൂടിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് അരൂരിലെ എ.ഐ.വൈ.എഫ് പ്രവർത്തകർ കരിക്കുകൾ വിതരണം ചെയ്തു.

ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നവർക്കും സ്റ്റേഷനിലുള്ളവർക്കുമാണ് കരിക്ക് വിതരണം ചെയ്തത്. അരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. അരുണിന് ആദ്യ കരിക്ക് നൽകി എ.ഐ.വൈ.എഫ് മുൻ സംസ്ഥാന കമ്മിറ്റിയംഗം എം.പി.ബിജു ഉദ്ഘാടനം ചെയ്തു. അരൂർ എസ്.ഐ കെ.എൻ. മനോജ്‌, കെ.പി. ദിലീപ് കുമാർ, എം.എസ്.വിനോദ്, വി.പി. ഷാനവാസ്‌, കെ.സജീവൻ, പ്രജീഷ്, അനിൽദേവ്, വി.എൻ. അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു. തുടർ ദിവസങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർക്ക് കരിക്കുകൾ സംഭരിച്ചു വിതരണം നടത്തുമെന്ന് മേഖല പ്രസിഡന്റ് എം.എസ്.വിനോദും സെക്രട്ടറി എസ്.സജിമോനും അറിയിച്ചു.