ചേർത്തല:അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനായി രക്ഷിതാക്കൾ കുട്ടികളെയും കൂട്ടി വിദ്യാലയങ്ങളിലേക്ക് വരേണ്ടതില്ല. കൊറോണ ഭീഷണി നിലനിൽക്കുന്നതിനാൽ ഓൺലൈനിലും വാട്‌സാപ്പ് നമ്പരിലും പ്രവേശനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് വിദ്യാലയങ്ങൾ.
കാവുങ്കൽ പഞ്ചായത്ത് സ്‌കൂൾ
മണ്ണഞ്ചേരി കാവുങ്കൽ പഞ്ചായത്ത് എൽ.പി സ്‌കൂളിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ വാട്സാപ് വഴി രജിസ്റ്റർ ചെയ്യാം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് പ്രവേശനം. കുട്ടിയുടെ പേര്, വിലാസം, ഏതു ക്ലാസിലേക്കാണ് അഡ്മിഷൻ, ക്ലാസ്സ്,ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ 9400690790 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് വഴി അയയ്ക്കണം.
എ.ബി വിലാസം സ്‌കൂൾ
മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ ഓൺലൈനായും വാട്‌സാപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. 9495986501, 9400516351എന്നീ നമ്പറുകളിലേക്ക് വാട്‌സാപ്പ് വഴി അയച്ചാൽ മതി. ജനന സർട്ടിഫിക്കറ്റിന്റെ ഫോട്ടോ കൂടി അയയ്ക്കണം.ഓൺലൈനിൽ പ്രവേശനത്തിന് മൊബൈൽ ഫോണിലൂടെ ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്രവേശന ഫോറം ലഭിക്കും.
മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂൾ
മണ്ണഞ്ചേരി. ഗവ.ഹൈസ്‌കൂളിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ വാട്‌സാപ്പ് വഴി രജിസ്റ്റർ ചെയ്യാം. 9645826790,8086128 938 എന്നീ നമ്പരുകളിലേക്ക് വാട്‌സാപ്പ് വഴി അയച്ചാൽ മതി. ജനന സർട്ടിഫിക്കറ്റിന്റെ ഫോട്ടോ കൂടി അയയ്ക്കണം.