t

ഹരിപ്പാട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താമല്ലാക്കൽ തിരുവിലഞ്ഞാൽ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്തു. ഹരിപ്പാട് എസ്.ഐ അബ്ദുൾ സത്താറിന് കുടിവെള്ളം കൈമാറിക്കൊണ്ട് ഉപദേശക സമിതി പ്രസിഡന്റ് കെ.കെ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി. അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.എസ്. സിൻഗ, ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.