ചേർത്തല: നിരോധനാജ്ഞ ലംഘിച്ച് നിരത്തിലിറങ്ങിയതിന് ചേർത്തലയിൽ മൂന്ന് കേസ് രജിസ്​റ്റർ ചെയ്തു. ദേശീയപാത, നഗരം,കൊക്കോതമംഗലം എന്നിവിടങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്ക് യാത്രികർക്കെതിരെ നടപടിയെടുത്തത്. ബൈക്കുകൾ പൊലീസ് കസ്​റ്റഡിയിലെടുത്തു. അർത്തുങ്കൽ പൊലീസ് ആറ് കേസ് രജിസ്​റ്റർ ചെയ്തു. നിരത്തിലിറങ്ങിയ മൂന്ന് ബൈക്ക് യാത്രക്കാർക്കെതിരെയും സംഘം ചേർന്നതിന് മൂന്ന് കേസുകളുമാണ് എടുത്തത്. പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.