തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് ചെട്ടിശേരിൽ എൻ. ഗോപാലൻ (റിട്ട. വി.ഇ.ഒ- 94) നിര്യാതനായി. എൻ.ജി.ഒ യൂണിയന്റെ ആദ്യകാല പ്രവർത്തകനായിരുന്നു. സർവീസിൽ നിന്ന് വിരമിച്ചശേഷം സി.പി.എം തൊടിയൂർ ലോക്കൽ കമ്മിറ്റി അംഗം, തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ കെ.പദ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: പ്രദീപ് കുമാർ (റിട്ട. അഡിഷണൽ സെക്രട്ടറി), ഡോ.ഷീല (പ്രിൻസിപ്പൽ, എച്ച്.എസ്.എസ്, നഗരൂർ), അനിത (പ്രിൻസിപ്പൽ, ഗവ. പോളിടെക്നിക് നാട്ടകം, കോട്ടയം), ശ്രീകല (ബാങ്ക് ഒഫ് ബറോഡ, കായംകുളം). മരുമക്കൾ: കെ.എൽ. ബിന്ദു (അദ്ധ്യാപിക, ബി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), സി.ആർ. ലാലൻ (റിട്ട. എൻജിനിയർ, ചിത്രാഞ്ജലി സ്റ്റുഡിയോ, തിരുവനന്തപുരം), ഡോ. വി.ടി. ശശി, വി.കെ. അജിത്ത് (അഡ്വ. മാവേലിക്കര).