ആലപ്പുഴ: സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നതിനായി വൃദ്ധരുൾപ്പെടെ കൂട്ടത്തോടെ എത്തിയത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി. ബാങ്കുകളുടെ പ്രവർത്തനം ആരംഭിക്കും മുമ്പ് തന്നെ ഇടപാടുകാരെത്തി. മാസ്ക്ക് പോലും ധരിക്കാതെയാണ് പലരും എത്തിയത്. അഞ്ചിൽ താഴെ ഇടപാടുകാരെയാണ് ബാങ്കിനുള്ളിലേക്ക് പ്രവേശിച്ചത്. ബാക്കിയുള്ളവർ റോഡിൽ കൂട്ടം കൂടിനിന്നു. ഒടുവിൽ പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എല്ലാ ബാങ്കുകൾക്ക് മുന്നിലും സുരക്ഷിത അകലം മാർക്ക് ചെയ്യാൻ ജില്ലാ ഭരണകൂടം ലീഡ് ബാങ്ക് അധികൃതർക്ക് നിർദേശം നൽകി.