ആലപ്പുഴ: കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6627പേർ. 15 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്.
12 പേർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്നുപേർ ഹരിപ്പാട് ആശുപത്രിയിലുമാണ്. 359 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇതോടെ ഹോം ക്വാറന്റൈനിലുള്ളവരുടെ എണ്ണം 6612 ആയി. ഇന്നലെ പരിശോധനയ്ക്കായി 11 സാമ്പിളുകൾ അയച്ചു. ഇന്നലെ ഫലം അറിഞ്ഞ 17 സാമ്പിളുകളും നെഗറ്റീവ് ആണ്. 20 എണ്ണത്തിന്റെ ഫലം വരാനുണ്ട്. ഇന്നലെവരെ ഫലം വന്ന 233 സാമ്പിളുകളിൽ 231ഉം നെഗറ്റീവ് ആണ്.