ആലപ്പുഴ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായി അഗ്നിരക്ഷാ സേന. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർഫ്യൂ ദിനത്തിൽ ആരംഭിച്ച ശുചീകരണ ജോലികൾ ഇപ്പോഴും തുടരുന്നു.
ജില്ലയിലെ പൊതുഇടങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, സർക്കാർ കെട്ടിടങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങൾ അണുവിമുക്തമാക്കി.
കായംകുളത്തെ താലൂക്ക് ഹെല്പ് ഡെസ്‌ക്കിലും കമ്മ്യൂണിറ്റി കിച്ചണിലും ബോധവൽക്കരണ പരിപാടികളിലും സേനയുടെ സാന്നിദ്ധ്യമുണ്ട്.വൃദ്ധർക്കും ശാരീരിക പ്രശ്നങ്ങൾ ഉള്ളവർക്കും ആവശ്യമായ സഹായങ്ങൾ നൽകാനും സേന തയ്യാറാണെന്ന് ജില്ലാ ഫയർ ഓഫീസർ കെ.ആർ. അഭിലാഷ് പറഞ്ഞു.
ജില്ലാ ഫയർ ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.ഫോൺ നമ്പർ: 0477-2230303.