photo

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഹോംകോയുടെ പനേതൃത്വത്തിൽ സൗജന്യമായി സാനിട്ടൈസർ നൽകി. ആദ്യഘട്ടത്തിൽ ജില്ലയിലെ പൊലീസ് സറ്റേഷനുകളിലേക്കാണ് സാനിട്ടൈസർ നൽകുന്നത്. ഹോംകോ എം.ഡി ഡോ. പി.ജോയിയിൽ നിന്ന് ജില്ലാ പൊലീസ് മേധാവി ജെയിംഗ് ജോസഫ് സാനിട്ടൈസർ ബോട്ടിലുകൾ ഏറ്റുവാങ്ങി. ഹോംകോയിലെ ഓട്ട്ലെറ്റിൽ നിന്ന് പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സാനിട്ടൈസർ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.