ആലപ്പുഴ: പുളിങ്കുന്നിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ പടക്ക നിർമ്മാണശാലയിലെ അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു. ജില്ലാ കളക്റ്ററുടെ മജിസ്റ്റീരിയൽ അന്വേഷണം തൃപ്തികരമല്ല. ഇത്രകാലം അനധികൃതമായി പടക്കശാല പ്രവർത്തിച്ചത് എങ്ങനെയെന്ന് പരിശോധിക്കണം. സ്ഫോടനത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതവും, പരിക്കേറ്റവർക്ക് 5 ലക്ഷം വീതവും നൽകണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.