ആലപ്പുഴ: ലോക്ക് ഡൗൺ കാലത്ത് ഡോക്ടർമാരുടെ സേവനം ഫോണിലൂടെ ലഭ്യമാക്കാനൊരുങ്ങി ഭാരതീയ ചികിത്സാ വകുപ്പ്. സ്പെഷ്യാലിറ്റികൾ, സിദ്ധ, യോഗ വിഭാഗങ്ങൾ അടക്കമുളള ഡോക്ടർമാരുടെ സേവനമാണ് ഫോണിലൂടെ ലഭ്യമാവുക.അസുഖങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ, മാനസിക പിരിമുറുക്കം, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് ഫോണിലൂടെ ചികിത്സ തേടാം. ഏപ്രിൽ 2 മുതൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ കോൾസെന്റർ പ്രവർത്തനം ആരംഭിക്കും. രാവിലെ 9 മുതൽ 2വരെ രജിസ്റ്റർ ചെയ്യാം.രജിസ്ട്രേഷൻ നടത്തുന്നവരുടെ ഫോണിലേക്ക് സ്പെഷ്യാലിറ്റി ഡോക്ടർമാർ ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകും. നമ്പർ - 0477 2970877, 8281377994