കായംകുളം:കയർ മേഖലയിലെ പ്രതിസന്ധികൾക്ക് പ്രായോഗികമായി യാതൊരു പദ്ധതികളും പ്രഖ്യാപിക്കാതെതൊഴിലാളികളെയും വ്യവസായത്തെയും തെറ്റിദ്ധരിപ്പിക്കുന്ന നയങ്ങളുമായിട്ടാണ് സർക്കാരും വകുപ്പ് മന്ത്രിയും മുന്നോട്ട് പോകുന്നതെന്ന് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ രാജൻ , ജില്ലാ പ്രസിഡന്റ് സ്.രാജേന്ദ്രൻ പി.ആർ ശശിധരൻ ,ആർ. ഭദ്രൻ , തയ്യിൽ റെഷീദ് എന്നിവർ ആരോപിച്ചു.
സംഘങ്ങളിൽ ഇപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ കയർ സ്റ്റോക്ക് ഇരിക്കുകയാണ്. കൊറോണയെത്തുടർന്ന് കയർ ഇറക്കാൻ സാധിക്കുന്നില്ല സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ കയർ വില അഡ്വാൻസ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.