അമ്പലപ്പുഴ: ഒറ്റപ്പെട്ടു കഴിയുന്നവർ, ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർ, ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങിയവർക്ക് കോൺഗ്രസ് നേതൃത്വത്തിലുള്ള സർവ്വോദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ സൗജന്യമായി ഭക്ഷണവിതരണം തുടങ്ങി . രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം നൽകും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊറോണ വാർഡിലും ആവശ്യമായ സഹായങ്ങൾ നല്കും. എസ്.സുബാഹു, പി.സാബു ,റ്റി.എ.ഹാമീദ്, യു.എം .കബീർ, എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. മുരളീകൃഷ്ണനാണ് കോ ഓർഡിനേറ്റർ .