ഹരിപ്പാട്: ആറാട്ടുപുഴയിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയനിലെ കള്ളിക്കാട് തെക്ക് 4754 ശതാബ്ദിസ്മരക ശാഖായോഗം രണ്ട് ചാക്ക് അരി സംഭാവന നൽകി. ശാഖ സെക്രട്ടറി എം.ദീപക്കിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് അജിത അരി ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വൈ.അബ്ദുൽറഷീദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കുക്കു ഉമേഷ് എന്നിവർ പങ്കെടുത്തു.