ചേർത്തല:ജില്ലാ കോൺഗ്രസ് കമ്മി​റ്റിയുടെ നിയന്ത്റണത്തിലുള്ള സർവോദയ പെയിൻ ആൻഡ് പാലിയേ​റ്റീവ് സൊസൈ​റ്റി വയലാർ ബ്ലോക്ക് യൂണി​റ്റിന്റെ നേതൃത്വത്തിൽ നാളെ മുതൽ കമ്മ്യൂണി​റ്റി കിച്ചൻ പ്രവർത്തനം ആരംഭിക്കും.
പാലിയേ​റ്റീവ് സൊസൈ​റ്റി ജില്ലാ ചെയർമാൻ എം.ലിജു ഉദ്ഘാടനം ചെയ്യും.വയലാർ ബ്ലോക്കിലെ മുഴുവൻ മണ്ഡലം പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ അർഹരായവരെ കണ്ടെത്തി അവരുടെ വീടുകളിൽ സൗജന്യമായി ഭക്ഷണം എത്തിക്കുമെന്ന് പാലിയേറ്റീവ് സൊസൈറ്റി ബ്ലോക്ക് ചെയർമാൻ വി.എൻ.അജയൻ അറിയിച്ചു.ഭക്ഷണം ആവശ്യമുള്ളവർ രാവിലെ 8ന് മുമ്പായി
വയലാർ 8921481709, 99958 84547,പട്ടണക്കാട് 99955 57436, 90726 53839,കടക്കരപ്പള്ളി 82812 10747,ചേർത്തല സൗത്ത് 94958 15955 , 99463 35800 എന്നീ നമ്പരുകളിൽ വിളിക്കണം.