കുട്ടനാട്: നിരോധനം ലംഘിച്ച് ഷാപ്പ്തുറന്ന് പ്രവർത്തിപ്പിച്ച ഉടമയ്ക്കും ജീവനക്കാരനുമെതിരെ എക്‌സൈസ് കേസെടുത്തു. വെളിയനാട് സ്വതന്ത്രജംഗ്ക്ഷനു സമീപം പ്രവർത്തിക്കുന്ന ടി.എസ് 52ാം നമ്പർ ഷാപ്പ് ഉടമയായജോസഫ്, ജീവനക്കാരനായ ഡെയറിംഗ്‌ഡെഫു എന്നിവർക്കെതിരെയാണ് കേസ്. 83 ലിറ്ററോളം കള്ളും കണ്ടെടുത്തു.
എക്‌സൈസ്‌സ്‌പെഷ്യൽ സ്‌ക്വാഡ് സിഐ ആർ ബിജുകുമാർ, റേഞ്ച് ഇൻസെപ്കടർ രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഷാപ്പ്തുറന്നുവെച്ച് മദ്യവിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. ദിവസങ്ങളായി ഇവിടെ മദ്യവിൽപ്പന നടന്നുവരുന്നതായി അധികൃതർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.