ആലപ്പുഴ: ഏപ്രിൽ 4വരെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് 4വരെ പ്രവർത്തിക്കും. സാമൂഹ്യക്ഷേമ പദ്ധതികളുടെ ധനസഹായം അർഹതപ്പെട്ടവരുടെ അക്കൗണ്ടുകളിൽ നേരിട്ട് എത്തും. ഈ തുക പിൻവലിച്ചില്ലെങ്കിലും അക്കൗണ്ടിൽ സുരക്ഷിതമായിരിക്കും. തുടർന്നുള്ള ഗഡുക്കൾ ലഭിക്കുന്നതിന് തടസമാവില്ല.
0,1 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പരുള്ളവർ ഏപ്രിൽ 2നും 2,3 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പരുള്ളവർ 3നും 4,5 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുള്ളവർ 4നും 6,7 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുള്ളവർ 6നും 8,9 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുള്ളവർ 7നും മാത്രമേ ബാങ്ക് ശാഖകൾ സന്ദർശിക്കാവു എന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ അറിയിച്ചു .