ചേർത്തല:നിയന്ത്റണങ്ങൾ നിലവിൽ വന്നതോടെ നിശ്ചലമായ കയർമേഖലക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കേരള കയർഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അസോസിയേഷൻ ആവശ്യപ്പെട്ടു.ഇക്കാര്യം കാട്ടി മുഖ്യമന്ത്റിക്കും കയർവകുപ്പുമന്ത്റിക്കും കയർബോർഡ് ചെയർമാനും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് നിവേദനം നൽകി.