bsn


 ബൈക്കിൽ നിന്ന് വീണ് യുവാവിന് പരിക്ക്

ഹരിപ്പാട് : ഗതാഗതം തടയുന്നതിനായി റോഡിനു കുറുകെ നാട്ടുകാർ കെട്ടിയ കയറിൽ തട്ടി വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മത്സ്യത്തൊഴിലാളിയായ ആറാട്ടുപുഴ വലിയഴീക്കൽ പുത്തൻ മണ്ണേൽ കലേഷിനാണ് (36) പരിക്കേറ്റത്.

ഇന്നലെ രാവിലെ എട്ടരയോടെ വലിയഴീക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. മത്സ്യ ബന്ധനത്തിനായി രാവിലെ വീട്ടിൽ നിന്നും പോയ കലേഷ് തിരികെ വീട്ടിലേക്ക് വരുമ്പോൾ റോഡിനു കുറുകെ കയർ കണ്ട് പെട്ടെന്ന് ബൈക്ക് നിർത്താൻ ശ്രമിക്കുന്നതിനിടയിൽ വീണു പരിക്കേൽക്കുകയായിരുന്നു. കൈമുട്ടുകൾക്കും കാൽ മുട്ടുകൾക്കും പരുക്കേറ്റ കലേഷിനെ തറയിൽ കടവ് ഫിഷറീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.