മാവേലിക്കര : ചെട്ടികുളങ്ങര പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ള ആളുകൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും തെരുവിൽ കഴിയുന്ന ആളുകൾക്കും ഭക്ഷണം എത്തിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ചെട്ടികുളങ്ങര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമാരായ അനീഷ് കരിപ്പുഴ, പി.സോമശേഖരൻ എന്നിവർ ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പഞ്ചായത്ത്‌ അധികൃതർ വിവരശേഖരണം നടത്തിയെങ്കിലും രണ്ടു നാൾ കഴിഞ്ഞിട്ടും ഭക്ഷണം വിതരണം ചെയ്തിട്ടില്ല. ഇതു സംബന്ധിച്ചു ചെട്ടികുളങ്ങര പഞ്ചായത്ത്‌ സെക്രട്ടറിക്ക് ചെട്ടികുളങ്ങര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികൾ പരാതി നൽകി.