ചാരുംമൂട് : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വ്യാപാരികൾക്ക് വാടക ഇളവ് അനുവദിക്കണമെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി താമരക്കുളം യൂണിറ്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലും, സ്വകാര്യ വ്യക്തികളുടെ മുറികളിലും ധാരാളം വ്യാപാരികളാണ് കച്ചവടം നടത്തിവരുന്നത്. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ അവസാനിക്കും വരെ വാടക ഇളവു നൽകി വ്യാപാരികളെ സഹായിക്കണമെന്ന് യൂണിറ്റ് പ്രസിഡന്റ് വി.എം. മുസ്തഫാ റാവുത്തർ ആവശ്യപ്പെട്ടു.