ഹരിപ്പാട് : ഭക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ചു അന്യസംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കാർത്തികപ്പള്ളി ജംഗ്ഷനിലായിരുന്നു സംഭവം. അൻപതോളം വരുന്ന തൊഴിലാളികൾ ജംഗ്ഷനിൽ സംഘടിക്കുന്നതിനു മുൻപ് തന്നെ പൊലീസ്, പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഇവരെ പിരിച്ചുവിട്ടു.