ആലപ്പുഴ: കൊറോണയുമായി ബന്ധപ്പെട്ട് വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൽ നിന്നും ഓട്ടോമേറ്റഡ് കോൾ വഴി ബന്ധപ്പെടുമ്പോൾ കൃത്യമായ മറുപടി നൽകി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കൺട്രോൾ റൂമിൽ നിന്ന് രോഗവിവരങ്ങൾ തിരക്കിയുള്ള ഓട്ടോമേറ്റഡ് ഫോൺ കോളുകൾക്ക് പലരും കൃത്യമായി
മറുപടി നല്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
0484-7136828 നമ്പറിൽ നിന്ന് വരുന്ന കോളുകൾക്ക് അവഗണിക്കാതെ ശരിയായ മറുപടി തരണമെന്ന് കളക്ടർ പറഞ്ഞു.