ആലപ്പുഴ: ലോക്ക് ഡൗൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള ആനുകൂല്യം മുതുകുളം ഗ്രാമപഞ്ചായത്തിനും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അഴിമതി ആരോപണവും വിജിലൻസ് അന്വേഷണവും കാരണം കുടുംബശ്രീ സംവിധാനമില്ലാതായ സംസ്ഥാനത്തെ ഏക പഞ്ചായത്താണ് മുതുകുളം. ലോക്ക് ഡൗണിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള വായ്പ സംവിധാനം മുതുകുളത്തെ വീട്ടമ്മമാർക്ക് ലഭിക്കാത്ത സാഹചര്യം ജില്ലാപഞ്ചായത് അംഗം ബബിത ജയൻ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽ പെടുത്തി. രമേശ് ചെന്നിത്തല കുടുംബശ്രീ ഡയറക്ടർ എസ്.ഹരികിഷോറുമായി സംസാരിച്ചതിനെ തുടർന്ന് ബദൽ സംവിധാനത്തിലൂടെ പഞ്ചായത്തിനെയും ആനുകൂല്യ ലഭ്യതയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതായി ചെന്നിത്തല അറിയിച്ചു.