ആലപ്പുഴ: പുരകത്തുമ്പോൾ വാഴ വെട്ടുന്ന സമീപനത്തിൽ നിന്നും ധനമന്ത്രി തോമസ് ഐസക് പിന്മാറണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ആവശ്യപ്പെട്ടു.
താൻ പ്രഖ്യാപിച്ച പാക്കേജിന്റെ പൊള്ളത്തരവും കേന്ദ്രം പ്രഖ്യാപിച്ച പാക്കേജിന്റെ സ്വീകാര്യതയും ധനമന്ത്രിയെ വല്ലാതെ അലട്ടുന്നുണ്ട്. ലോക്ക് ഡൗൺ സമയത്ത് കെ.എസ്.ഡി.പിയിൽ സ്വന്തം ആളുകളെ തിരുകി കയറ്റിയതും സന്നദ്ധ സേനയിൽ സ്വന്തം പാർട്ടിക്കാർക്ക് മാത്രം പാസ്സ് നൽകിയതും കമ്മ്യൂണിറ്റി കിച്ചണെ കമ്മ്യൂണിസ്റ്റ് കിച്ചണാക്കി മാറ്റുന്നതും ജനം കാണുന്നുണ്ടെന്ന് മന്ത്രി ഓർക്കണമെന്നും ഗോപകുമാർ പറഞ്ഞു.