ആലപ്പുഴ:കൊറോണ പശ്ചാത്തലത്തിൽ ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി കളക്ടറേ​റ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. അന്യ സംസ്ഥാന തൊഴിലാളികൾക്ക് നേരിട്ട് ഇവിടെ വിളിച്ച് തങ്ങളുടെ പ്രശ്‌നങ്ങൾ അറിയിക്കാം. ഫോൺ: 0477-2239040. ഹിന്ദി, തമിഴ് ഉൾപ്പടെ വിവിധ ഭാഷയിലുള്ള കോളുകൾ അ​റ്റൻഡ് ചെയ്യുന്നതിന് ഇൻഡോ ടിബ​റ്റൻ ബോർഡർ പൊലിസിലെ മൂന്നുപേരെ നിയോഗിച്ചിട്ടുണ്ട്.