ആലപ്പുഴ: പതിവുപോലെ ഏപ്രിൽ ഫൂൾ ആഘോഷമാക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ ചിരിക്കു പകരം അഴിക്കുള്ളിൽ കിടന്ന് കരയേണ്ടിവരും!
ഏപ്രിൽ ഒന്ന് പ്രമാണിച്ച് വ്യാപകമാകാനിടയുള്ള വ്യാജ പോസ്റ്റുകൾ തയ്യാറാക്കി കാത്തിരിക്കുന്ന ട്രോളന്മാർക്കു പൊലീസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കൊറോണയും ലോക് ഡൗണുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്റുകൾ ഇറക്കിയോലോ ഷെയർ ചെയ്താലോ പിടിവീഴും. എല്ലാ വർഷവും ഏപ്രിൽ ഫൂളുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ അരങ്ങേറാറുണ്ട്. എന്നാൽ ഇത്തവണ എല്ലാവരും വീട്ടിൽ തന്നെയായതിനാൽ പുറത്തിറങ്ങിയുള്ള പറ്റിക്കൽ പരിപാടികൾ നടക്കില്ല. വാട്സാപ്പും, ഫേസ്ബുക്കും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ വ്യാപകമാകുള്ള സാഹചര്യം മുന്നിൽക്കണ്ടാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.