ആലപ്പുഴ:കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തനമാരംഭിച്ച കമ്മ്യൂണി​റ്റി കിച്ചണുകൾ വഴി ജില്ലയിൽ ഇന്നലെ15,994 പേർക്ക് ഉച്ചഭക്ഷണം നൽകിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എം.ഷഫീഖ് അറിയിച്ചു.

ഇതിൽ 2678 അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടും. 12,664 പേർക്ക് സൗജന്യമായാണ് നൽകിയത്.